സി പി ആർ അവയർനസ് ക്ലാസ് സംഘടിപ്പിച്ചു

ഇടപ്പള്ളി രാഘവൻപിള്ള പാർക്കിൽ ഇരുപതാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ 7. 30 വരെ സി പി ആർ അവയർനസ് ക്ലാസ് സംഘടിപ്പിച്ചു.

📍 Ernakulam 📅 June 2026

പോണേക്കര സീനിയർ സിറ്റിസൺ ഫോറവും ആവിഷ്കാര മീഡിയ പബ്ലിക് അവയർനസ് ട്രസ്റ്റും സംയുക്തമായി ഇടപ്പള്ളി രാഘവൻപിള്ള പാർക്കിൽ ഇരുപതാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ 7. 30 വരെ സി പി ആർ അവയർനസ് ക്ലാസ് സംഘടിപ്പിച്ചു.

പ്രത്യേക കാരണങ്ങളൊന്നും ഇല്ലാതെ പെട്ടെന്ന് കുഴഞ്ഞുവീണ് ആളുകൾ മരിക്കാൻ ഇടവരുന്ന സാഹചര്യങ്ങളിൽ അത്തരത്തിൽ കുഴഞ്ഞുവീഴുന്ന ആളുകൾക്ക് നൽകുന്ന പ്രാഥമിക ശുശ്രൂഷയാണ് സിപിആർ. സിപിആറിന്റെ പ്രാധാന്യം സിപിആർ നൽകേണ്ട രീതി മുതലായവയെല്ലാം ഉൾക്കൊണ്ടുകൊണ്ട് നിർമ്മിച്ചിട്ടുള്ള ഫോർ യു എന്ന സിനിമയുടെ പ്രദർശനവും തുടർന്ന് സിപി ആറുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾ നിവാരണം ചെയ്തുകൊണ്ടുള്ള ഒരു ക്ലാസും സംഘടിപ്പിക്കുകയുണ്ടായി.

ആവിഷ്കാര മീഡിയ പബ്ലിക് അവയർനസ് ടെസ്റ്റിന്റെ രക്ഷാധികാരിയും അധ്യാപകനുമായ രഘുനാഥ് എൻ ബി ആണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. യോഗത്തിൽ മുപ്പതാം ഡിവിഷൻ കൗൺസിലർ ശ്രീ അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. പോണേക്കര സീനിയർ സിറ്റിസൺ ഫോറത്തിന്റെ പ്രസിഡണ്ട് ശ്രീ കെ എസ് കാർത്തികേയൻ സെക്രട്ടറി എൻ സി കുര്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മുപ്പതാം ഡിവിഷനിൽപ്പെട്ട 75 സീനിയർ സിറ്റിസൺ യോഗത്തിൽ സംബന്ധിച്ചു