ഹൃദയസ്തംഭന സമയങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന സി.പി.ആർ (Cardio Pulmonary Resuscitation) സംബന്ധിച്ച അവബോധം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ‘ഫോർ യു’ സിനിമയുടെ പ്രദർശനങ്ങൾ തുടരുന്നു.
ഹൃദയസ്തംഭനത്തിന്റെ ഗുരുതരത്വവും സമയബന്ധിതമായ സി.പി.ആർ ഇടപെടലിന്റെ പ്രാധാന്യവും ഒരു കുടുംബകഥയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബോധവൽക്കരണ ചിത്രമാണ് ‘ഫോർ യു’.
സിനിമയ്ക്ക് ശേഷം സി.പി.ആറുമായി ബന്ധപ്പെട്ട സംശയനിവാരണ സെഷനുകളും പൊതുജന സംവാദങ്ങളും സംഘടിപ്പിച്ചുവരുന്നു.
സ്കൂളുകൾ, കോളേജുകൾ, ലൈബ്രറികൾ, സാമൂഹിക സംഘടനകൾ, സീനിയർ സിറ്റിസൺ കൂട്ടായ്മകൾ എന്നിവിടങ്ങളിൽ പ്രത്യേക പ്രദർശനങ്ങൾ നടത്തിവരുന്നു.
“100 ദിവസങ്ങൾ – 100 പ്രദർശനങ്ങൾ” എന്ന അവബോധ പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആവിഷ്കാര മീഡിയ പബ്ലിക് അവെയർനസ് ട്രസ്റ്റ് അറിയിച്ചു.